Total Family Members : 1698 +
Untitled Page
 
   
 
    Pakalomattam Kudumbam
     Nettikadan Family Branches
Family Slider

നെറ്റിക്കാടൻ കുടുംബ ശാഖകൾ

1785-ൽ കുറവിലങ്ങാട് പകലോമറ്റം (പാലമറ്റം) തറവാട്ടിൽനിന്നും മേലൂർ വന്ന് താമസമാക്കിയ വറിയതിനും തോമക്കും 9 തലമുറകളിലായി 645 വിവാഹിതരായ സ്ത്രീ പുരുഷ കുടുംബങ്ങളും അവരുടെ മക്കളായി 2650 അംഗങ്ങളും ഉണ്ട്. ഇവർ കാലാകാലങ്ങളിലായി വിവിധ സ്ഥലങ്ങളിലേക്ക് മാറി താമസിക്കുകയും അങ്ങനെ നെറ്റിക്കാടൻ കുടുംബത്തിന്റെ പുതിയ ശാഖകൾ ഉണ്ടാവുകയും ചെയ്തു.

മേലൂർ ശാഖ

1785 ൽ ചുണ്ടാണികടവിനടുത്ത് താമസമാക്കിയ വറിയത് 1789-ൽ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നാലുകെട്ടിലേയ്ക്ക് പോവുകയും യുദ്ധത്തിന് ശേഷം തിരിച്ചുവരികയും ചെയ്തു. എന്നാൽ പട്ടാളക്കാരുടെ ആസ്ഥാനമായ പഴയ പറമ്പ് വാസയോഗ്യമല്ല എന്നു കണ്ട് വെട്ടുകടവിനടുത്ത് നെറ്റിക്കാടൻ പറമ്പുവാങ്ങി അതിൽ താമസമാക്കി. അവരുടെ മക്കൾ നാലുതലമുറ വരെ മേലൂർ വില്ലേജിൽതന്നെ താമസിച്ചു വന്നു. ഇവരുടെ സന്തതി പരമ്പരകളാണ് നെറ്റിക്കാടൻ കുടുംബത്തിന്റെ മേലൂർ ശാഖ.

പുഷ്പഗിരി ശാഖ

5-ാം തലമുറയിലപ്പെട്ട കുഞ്ഞുതുപ്പ് (അ-6) കൊച്ചുകുഞ്ഞുവറിയത് (അ-3) തുടങ്ങിയവർ തങ്ങൾക്ക് അവകാശമായി കിട്ടിയ മേലൂർ പള്ളിയുടെ കീഴക്കുഭാഗത്തുള്ള പണ്ടാണിയിൽ താമസമാക്കി. 6-ാം തലമുറയിൽപ്പെട്ട കൊച്ചപ്പനും (അ-5) പുഷ്പഗിരി ഭാഗത്ത് താമസമാക്കി. 6-ാം തലമുറയിൽപ്പെട്ട ജോസ് (അ-21) പുഷ്പഗിരി പള്ളിയുടെ സമീപത്തേക്ക് താമസം മാറി. പിന്നീട് പുഷ്പഗിരി പള്ളി സ്ഥാപിതമാവുകയും ഇടവകയായി മാറുകയും ചെയ്തു. പുഷ്പഗിരി ഇടവക അതിർത്തിയിലുള്ള വീടുകൾ പുഷ്പഗിരി ശാഖയായി രൂപകൊണ്ടു.

ശാന്തിപുരം ശാഖ

പല നെറ്റിക്കാടൻ കുടുംബക്കാരും തങ്ങളുടെ തറവാട്ടുപറമ്പിന്റെ ചുറ്റുമായി താമസമാക്കി. തങ്ങളുടെ ഇടവകയായ മേലൂർ പള്ളി വളരെ ദൂരെയായതിനാൽ തങ്ങളുടെ വീടിന്റെ അടുത്ത് ഒരു പള്ളി ഉണ്ടാക്കണമെന്ന ആഗ്രഹം ശക്തിപ്പെട്ടപ്പോൾ ശ്രീ. ഇട്ടിമാത്തു ഉതുപ്പിൻ്റെ നേതൃത്വത്തിൽ ശ്രീ. ചാക്കുര്യ തോമസിനെ സമീപിച്ച് ഒരു പള്ളിക്കുള്ള സ്ഥലം ദാനമായി കൊടുപ്പിച്ചു. ആ സ്ഥലത്തിന് ശാന്തിപുരം എന്ന് പേരിടുകയും എല്ലാവരുടെയും ശ്രമഫലമായി അവിടെ ഒരു പള്ളി പണിയുകയും ചെയ്തു. അത് മേലൂർ പള്ളിയിൽ നിന്ന് തിരിഞ്ഞ് ഒരു പുതിയ ഇടവകയായി മാറി. അങ്ങനെ നെറ്റിക്കാടൻ കുടുംബത്തിന്റെ തറവാട് സ്ഥിതി ചെയ്യുന്ന ഭാഗം ശാന്തിപുരം ശാഖയായി.

തിരുഹൃദയക്കുന്ന് ശാഖ

ഒരു കുന്നിൻ പ്രദേശമായി കിടന്നിരുന്ന മേലൂർ പള്ളിയുടെ തെക്കുവശത്തേക്ക് പലരും കൃഷിക്കായി കുടിയേറിപ്പാർത്തു. ആ കുടുംബങ്ങളുടെ സംഖ്യ വർദ്ധിച്ചപ്പോൾ അവരുടെ ആധ്യാത്മിക ആവശ്യങ്ങൾക്കായി ദൂരെയുള്ള മേലൂർ പള്ളിയിൽ പോവുക ഭാരമായി തീർന്നു. അവിടെ ഒരു പള്ളി ഉണ്ടാകണമെന്ന ആവശ്യം ശക്തമായപ്പോൾ പള്ളിക്കായി സ്ഥലം സ്വന്തമാക്കുകയും പള്ളി പണിയുകയും ചെയ്തു. അത് ഒരു ഇടവകയായി മേലൂർ പള്ളിയിൽനിന്ന് തിരിഞ്ഞപ്പോൾ നെറ്റിക്കാടൻ കുടുംബങ്ങൾ പലതും തിരുഹൃദയക്കുന്ന് ഇടവകയിലായി. അങ്ങിനെ നെറ്റിക്കാടൻ കുടുംബത്തിന്റെ തിരുഹൃദയക്കുന്ന് ശാഖ ഉദയം ചെയ്തു.

മണ്ണംപേട്ട ശാഖ

നാലാം തലമുറയിൽപ്പെട്ട ഔസേപ്പ് എന്നയാൾ (അ -17) ഭാഗശേഷം പുത്തൂർപോയി താമസിച്ചു. പിന്നീട് വെണ്ടൂർക്ക് താമസം മാറ്റി. അവിടെവെച്ച് ഔസേപ്പും മൂത്തമകൻ കുഞ്ഞുവറിയതും ഭാര്യ ത്രേസ്യയും മരിച്ചു. കുഞ്ഞുവറിയതിന് അഞ്ച് പെൺമക്കളാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ മകനായ ചെറിയ മണ്ണംപേട്ട പോയി താമസിച്ചു. ചെറിയയും ഭാര്യ മോനിക്കയും അവിടെവെച്ച് മരിച്ചു. ചെറിയയുടെ മകൻ കൊച്ചപ്പനും സന്തതികളും നെറ്റിക്കാടൻ കുടുംബത്തിന്റെ മണ്ണംപേട്ട ശാഖയായി മാറി.

പൊന്നൂക്കര ശാഖ

നാലാം തലമുറയിൽപ്പെട്ട തോമൻ (അ-19) എന്നയാൾ ഭാഗശേഷം ജ്യേഷ്ഠനായ ഔസേപ്പിന്റെ കൂടെ പുത്തൂർ പോയി താമസിച്ചു. പിന്നീട് പൊന്നുക്കരയ്ക്ക് താമസം മാറ്റി. തോമന്റെ 9 മക്കളിൽ ഔസേപ്പ്, ലോനപ്പൻ, കുഞ്ഞുവറിയത്, പൊറിഞ്ചു എന്നിവർ പൊന്നൂക്കരയിലും ഇളയമകൻ ചെറിയകുട്ടി മരത്താക്കര പുഴംപള്ളത്തും താമസമാക്കി. ഇവരുടെ സന്തതി പരമ്പരകളാണ് നെറ്റിക്കാടൻ കുടുംബത്തിന്റെ പൊന്നൂക്കര ശാഖാംഗങ്ങൾ.

അവിട്ടത്തൂർ ശാഖ

അഞ്ചാം തലമുറയിൽപ്പെട്ട കുഞ്ഞുവറിയത് (അ-1) അവിട്ടത്തൂരിൽനിന്നാണ് വിവാഹം ചെയ്തത്. കുഞ്ഞുവറിയത് മരിച്ചപ്പോൾ ഭാര്യ റോസയേയും മക്കളെയും ഭാര്യവീട്ടുകാർ അവിട്ടത്തൂർക്ക് കൊണ്ടുപോയി. ഇവരിൽ ചിലർ മുംബൈയിലും മറ്റു സ്ഥലങ്ങളിലുമായി താമസിക്കുന്നു. കുഞ്ഞുവറിയതിന്റെ സന്തതിപരമ്പരകളാണ് നെറ്റിക്കാടൻ കുടുംബത്തിന്റെ അവിട്ടത്തൂർ ശാഖാംഗങ്ങൾ.

തൂമ്പാക്കോട് ശാഖ

അറാം തലമുറയിൽപ്പെട്ട ഉതുപ്പും (അ-10) കുടുംബവും കൃഷി ആവശ്യങ്ങൾക്കായി തൂമ്പാക്കോട് താമസമാക്കി. ഇവരുടെ മക്കൾ പരിസരപ്രദേശങ്ങളിൽ മാറി താമസിച്ചു. ഇപ്രകാരം തുമ്പാക്കോട്ടും പരിസരത്തുമുള്ളവർ നെറ്റിക്കാടൻ കുടുംബത്തിന്റെ തൂമ്പാക്കോട് ശാഖാംഗങ്ങളായി.

മുനിപ്പാറ ശാഖ

ആറാം തലമുറയിൽപ്പെട്ട ചാക്കുര്യ (അ-2) പരിയാരം കാഞ്ഞിരപ്പിള്ളി മുനിപ്പാറയിൽ താമസമാക്കി. അവരുടെ മക്കൾ മുനിപ്പാറയിലും ചുറ്റുപാടുമായി കുടിയേറിപ്പാർത്തു. അങ്ങിനെ കാഞ്ഞിരപ്പിള്ളിയിലും മുനിപ്പാറയിലും താമസിക്കുന്ന ഇവരുടെ സന്തതിപരമ്പരകളാണ് മുനിപ്പാറ ശാഖാംഗങ്ങൾ.

മൂന്നുമുറി ശാഖ

അഞ്ചാം തലമുറയിൽപ്പെട്ട കൊച്ചൗസേപ്പും (അ-3) കുടുംബവും മൂന്നുമുറിയിൽ താമസമാക്കി. അവരുടെ മക്കൾ ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ പോയി താമസിച്ചു. അവരുടെ സന്തതിപരമ്പരകളാണ് നെറ്റിക്കാടൻ കുടുംബത്തിന്റെ മൂന്നുമുറി ശാഖ.

വെള്ളിക്കുളങ്ങര ശാഖ

അഞ്ചാം തലമുറയിൽപ്പെട്ട വർക്കിയും (അ-10) കുടുംബവും കൃഷിക്കായി വെള്ളിക്കുളങ്ങരയിൽ താമസമാക്കി. അവരുടെ സന്തതികൾ ചുറ്റുപാടുമുള്ള സ്ഥലങ്ങളിലേക്ക് കുടിയേറിപ്പാർത്തു. ഇവരുടെ സന്തതിപരമ്പരകൾ നെറ്റിക്കാടൻ കുടുംബത്തിന്റെ വെള്ളിക്കുളങ്ങര ശാഖയായിമാറി.

ചാലക്കുടി ശാഖ

ആറാം തലമുറയിൽപ്പെട്ട ഫ്രാൻസിസ് (അ-7) ബിസിനസ് പ്രമാണിച്ച് ചാലക്കുടിയിൽ താമസമാക്കി. പിന്നീട് ആറാം തലമുറയിൽപ്പെട്ട ഫ്രാൻസിസ് (ക്യാപ്റ്റൻ) (അ-20), ആറാം തലമുറയിൽപ്പെട്ട ലൂയീസ് (അ-7), ആറാം തലമുറയിൽപ്പെട്ട തോമസിന്റെ കുടുംബം (അ-6), ആറാം തലമുറയിൽപ്പെട്ട ജോസഫ് (പോപ്പ്) (അ-1), ആറാം തലമുറയിൽപ്പെട്ട സാബു (അ-15) തുടങ്ങിയവർ ചാലക്കുടിയിൽ താമസമാക്കി ഇവരുടെ സന്തതി പരമ്പരകൾ നെറ്റിക്കാടൻ കുടുംബത്തിന്റെ ചാലക്കുടി ശാഖയായി മാറി.

കൊരട്ടി ശാഖ

ആറാം തലമുറയിൽപ്പെട്ട തോമൻ (അ-5) കൊരട്ടിയുടെ പടിഞ്ഞാറുവശത്തുള്ള ചെറുവാളൂർ പോയി താമസിച്ചു. പിന്നീട് ആറാം തലമുറയിൽപ്പെട്ട ഇട്ടീരയുടെ കുടുംബവും (അ-18) കൊരട്ടിയിൽവന്ന് താമസിച്ചു. ഇവരുടെ സന്തതിപരമ്പരകൾ നെറ്റിക്കാടൻ കുടുംബത്തിന്റെ കൊരട്ടി ശാഖാംഗങ്ങളാണ്.

അങ്കമാലി ശാഖ

അറാം തലമുറയിൽപ്പെട്ട പോൾ (അ-5) ബിസിനസ് സംബന്ധമായി അങ്കമാലിയിൽ താമസമാക്കി പിന്നീട് 6-ാം തലമുറയിൽപ്പെട്ട ജോയ് (അ-5) കിടങ്ങൂരിലും അനുജൻ വർഗ്ഗീസ് തുറവൂരും താമസമാക്കി. അപ്രകാരം അങ്കമാലിയിലും ചുറ്റുപാടുമായി താമസിക്കുന്നവരുടെ സന്തതി പരമ്പരകളാണ് നെറ്റിക്കാടൻ കുടുംബത്തിന്റെ അങ്കമാലി ശാഖ.

ഇരിങ്ങാലക്കുട ശാഖ

അഞ്ചാം തലമുറയിൽപ്പെട്ട ഉതുപ്പും (അ-9) കുടുംബവും ഇരിങ്ങാലക്കുടയിൽ താമസമാക്കി. പിന്നീട് 7-ാം തലമുറയിൽപ്പെട്ട തോമസും (അ-3) ഇരിങ്ങാലക്കുടയ്ക്ക് താമസം മാറ്റി. ഇവരുടെ സന്തതിപരമ്പരകളാണ് നെറ്റിക്കാടൻ കുടുംബത്തിന്റെ ഇരിങ്ങാലക്കുട ശാഖാംഗങ്ങൾ.

ഇടപ്പള്ളി ശാഖ

അറാം തലമുറയിൽപ്പെട്ട ജെയിംസ് (അ-5) ജോലിസംബന്ധിച്ച് ഇടപ്പള്ളിയിൽ താമസമാക്കി. കൂടാതെ 5-ാം തലമുറക്കാരായ ജോർജ്ജ് (അ-13), തോമസ് (അ-13) എന്നിവർ ഇടപ്പള്ളിയിൽ താമസമാക്കി. ഇവരുടെ പുറകെ 6-ാം തലമുറയിലെ തോമസ്, ജേക്കബ്, ജോണി (അ-15) എന്നിവരും 7-ാം തലമുറയിൽപ്പെട്ട തോമസും (അ-5) ഇടപ്പള്ളി വാസികളായി. ഇവരുടെ സന്തതി പരമ്പരകളാണ് നെറ്റിക്കാടൻ കുടുംബത്തിന്റെ ഇടപ്പള്ളി ശാഖക്കാർ.

എറണാകുളം ശാഖ

അഞ്ചാം തലമുറയിൽപ്പെട്ട ഇട്ടിക്കൂരു (അ-21) ജോലി സംബന്ധമായി എറണാകുളത്ത് താമസമാക്കി. 6-ാം തലമുറയിൽപ്പെട്ട ജോസ്, ആൻഡ്രൂ, ജേക്കബ് (അ-7) എന്നിവരും എറണാകുളത്ത് താമസമാക്കി. 6-ാം തലമുറയിലെ വർക്കി (അ-21), 7-ാം തലമുറയിലെ സെബി (അ-8) എന്നിവരും എറണാകുളം നിവാസികളായി. ഇപ്രകാരം കൊച്ചിയിലും പാലാരിവട്ടത്തും എറണാകുളത്തും താമസക്കാരായവരുടെ സന്തതി പരമ്പരകളാണ് നെറ്റിക്കാടൻ കുടുംബത്തിന്റെ എറണാകുളം ശാഖക്കാർ.

തൃശ്ശൂർ ശാഖ

അഞ്ചാം തലമുറയിൽപ്പെട്ട പോൾ (പി. തോമസ്) (അ-9) തൃശ്ശൂർ പോയി താമസിച്ചു. പിന്നീട് 5-ാം തലമുറയിലെ ചാക്കോ (അ-6), ആന്റണി (അ-13) 6-ാം തലമുറയിലെ ഇഗ്നേഷ്യസ് (അ-7) എന്നിവർ തൃശ്ശൂർ നിവാസികളായി. ഇപ്രകാരം തൃശ്ശൂരും പരിസരങ്ങളിലുമായി താമസമാക്കിയവരുടെ സന്തതി പരമ്പരകളാണ് നെറ്റിക്കാടൻ കുടുംബത്തിന്റെ തൃശ്ശൂർ ശാഖക്കാർ.

ബങ്കളൂരു ശാഖ

ഏഴാം തലമുറയിൽപ്പെട്ട വിനോയ്, ജോസഫ് (അ-7) എന്നിവർ ജോലി സംബന്ധമായി ബങ്കളൂരു താമസമാക്കി. ആറാം തലമുറക്കാരനായ പോളിയുടെ (അ-20) കുടുംബവും ബങ്കളൂരു താമസക്കാരായി. ഇപ്രകാരം ബങ്കളൂരു നിവാസികളായി തീർന്നവരുടെ സന്തതി പരമ്പരകളാണ് നെറ്റിക്കാടൻ കുടുംബത്തിന്റെ ബങ്കളൂരു ശാഖക്കാർ.

ചെന്നൈ ശാഖ

അഞ്ചാം തലമുറയിൽപ്പെട്ട ഉതുപ്പ് (അ-9) ബിസിനസ് പ്രമാണിച്ച് ചെന്നൈയിലേക്ക് താമസം മാറ്റി. പിന്നീട് 6-ാം തലമുറയിൽപ്പെട്ട ജോസ് (അ-15), ജോയ് (അ-10), 7-ാം തലമുറയിൽപ്പെട്ട ജൂബി (അ-15), 8-ാം തലമുറയിൽപ്പെട്ട ജോസ് (അ-1) തുടങ്ങിയ പലരും ചെന്നൈയിൽ താമസമാക്കി. ഇവരുടെ പിൻ തലമുറക്കാരാണ് നെറ്റിക്കാടൻ കുടുംബത്തിന്റെ ചെന്നൈ ശാഖക്കാർ.

മുംബൈ ശാഖ

ആറാം തലമുറയിൽപ്പെട്ട ജോർജ്ജ്, വിൽസൺ (അ-1) മുതലായവർ ജോലിക്കായി മുംബൈയ്ക്ക് താമസം മാറ്റി. 6-ാം തലമുറയിലെ ജോസഫ് (പാവു) (അ-5), കൊച്ചൗസേപ്പ് (അ-21) എന്നിങ്ങനെ പലരും മുംബൈയിൽ താമസമാക്കി. ഇവരുടെ പിൻതലമുറക്കാരാണ് നെറ്റിക്കാടൻ കുടുംബത്തിന്റെ മുംബൈ ശാഖക്കാർ.

ഡൽഹി ശാഖ

ആറാം തലമുറയിൽപെട്ട ഫ്രാൻസീസ്, പോൾ (അ-21) എന്നിവരും മറ്റും ഡൽഹിയിലും സമീപ പ്രദേശങ്ങളിലുമായി താമസമാക്കി. ഇവരുടെ പിൻതലമുറക്കാർ നെറ്റിക്കാടൻ കുടുംബത്തിന്റെ ഡൽഹി ശാഖയ്ക്ക് രൂപം നൽകി.

 
 

The family name Nettikkadan is one among the aristocratic families in Kerala and its history started from the very beginning of Kerala church history. Their ancestors were one among the four Brahmin families of Palayoor village who were baptized from St.Thomas. The families were living in Kuravilangad and near by areas and shifted to some other places in Kerala.

As part of his evangelical mission, when St.Thomas visited Palayoor, famous four village families were baptized by St.Thomas and they where Kally, (Kallingal) Kalikavu, Sankarapury(sankoorickal) and Pakalomattam. These Illams were centralized near the Palayoor church. In that period the Christians struggled a lot for their belief. Due to the threats from the other communities, some of the family members shifted to Angamaly and then moved to Ettumannor and approached the temple management for grand permission to live in the Devasam land.

Read more...
 
 
 
   
Untitled Page
🎉 Today’s Anniversaries 🎉

🎂 Today's Birthdays


JESSY (19-2-6A)
🎂 55 yrs
ACHARU (1-3-5)
🎂 108 yrs

💍 Wedding Anniversaries


No anniversaries today

✝ Death Anniversaries


MARIYAMKUTTY (1-3A)
✝ 61 yrs ago